
വർധിച്ച് വരുന്ന റാഗിംഗ് തടയാൻ വരും ജുഡിഷ്യൽ സംവിധാനം. വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാനും ഉടനടി നടപടിയെടുക്കാനും വഴിയൊരുങ്ങും.നെഹ്റു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് യുടെ മരണത്തെ തുടർന്ന് നിയോഗിച്ച ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷൻ ഇതിനുള്ള ശുപാർശ 2018ൽ സർക്കാരിന് സമർപ്പിച്ചിരുന്നു.2018 ഫെബ്രുവരിയിൽ മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. അതാണ് ഇപ്പോൾ പരിഗണിക്കുന്നത്.വിരമിച്ച ജില്ലാജഡ്ജിമാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന,ജില്ലാ തലത്തിൽ അർദ്ധജുഡിഷ്യൽ അധികാരത്തോടെ ഓംബുഡ്സ്‌മാൻ വേണമെന്നാണ് ശുപാർശ.സംസ്ഥാനതലത്തിൽ ജുഡിഷ്യൽ സംവിധാനമൊരുക്കുന്നതിന്റെ നിയമസാധുത പരിശോധിക്കുകയാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു