National

ബംഗളുരുവിൽ നാലു നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം; കാർ ഷോറൂം ഉൾപ്പെടെ ഉള്ള കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്

ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ പടരുന്നത് കണ്ട് കെട്ടിടത്തിന് മുകളിൽ നിന്നും പ്രാണരക്ഷാർത്ഥം താഴേക്ക് ചാടിയ ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് ആറ് ഫയർ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് വിവരം. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീപിടിച്ച കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിൽ പ്രവർത്തിച്ചത് ഹുക്ക ബാറും പബുമായിരുന്നുവെന്നും ഇവിടെ നിന്നാണ് തീയാളിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വ്യക്തിയുടെ കാലിനും കൈക്കും പൊട്ടലുണ്ട്. ഇയാളുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!