Kerala kerala politics

അങ്കത്തിനൊരുങ്ങി പുതുപ്പള്ളി;ഏഴ് സ്ഥാനാര്‍ത്ഥികള്‍;റെജി സഖറിയയും മഞ്ജുവും പത്രിക പിന്‍വലിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷപരിശോധന പൂർത്തിയായി. ആകെ പത്ത് പത്രികകൾ ഉണ്ടായിരുന്നതിൽ ഏഴു പത്രികകൾ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. സിപിഐഎം ഡമ്മി സ്ഥാനാത്ഥിയായിരുന്ന റെജി സഖറിയയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ മഞ്ജു എസ് നായരും പത്രിക പിന്‍വലിക്കുകയായിരുന്നു. കേരളത്തില്‍ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ ഡോ. കെ പദ്മരാജന്റെ പത്രിക വരണാധികാരി തളളി.
ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക്ക് സി തോമസ് (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), ജി ലിജിന്‍ലാല്‍(ഭാരതീയ ജനതാ പാര്‍ട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി), ഷാജി(സ്വതന്ത്രന്‍), സന്തോഷ് ജോസഫ്(സ്വതന്ത്ര സ്ഥാനാര്‍ഥി), പികെ ദേവദാസ് (സ്വതന്ത്രന്‍) എന്നിവരാണ് പുതുപ്പള്ളിയില്‍ മത്സര രംഗത്തുണ്ടാവുക.

സെപ്തംബര്‍ അഞ്ചിനാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിന് നടക്കും. ആഗസ്റ്റ് 17 നായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ആഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!