Kerala News

പാലത്തായി കേസ്: പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചത് സാക്ഷര കേരളത്തിന് അപമാനകരം – ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം

കോഴിക്കോട്: പാലത്തായിയില്‍ 10 വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍
പ്രതിയായ ബി.ജെ.പി നേതാവിനെതിരെ പോക്‌സോ കുറ്റം ചുമത്താതെ ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത് അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഒരു കൊച്ചു പെണ്‍കുഞ്ഞ് ക്രൂരമായ പീഡനത്തിനിരയായ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താതെയും ശരിയായ കുറ്റപത്രം സമര്‍പ്പിക്കാതെയും പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചത് സാക്ഷരകേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്.
ഈ വിഷയത്തില്‍ സ്ഥലം എം.എല്‍.എയും ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായ കെ.കെ. ശൈലജ
കുറ്റകരമായ മൗനം പാലിക്കുന്നുവെന്നതും അംഗീകരിക്കാനാവാത്തതാണ്.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയേണ്ട ഭരണാധികാരികൾ അതിക്രമങ്ങൾക്ക് കൂട്ട് നിൽക്കുന്നതും സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ്. സംസ്ഥാന പ്രസിഡണ്ട് സി.വി. ജമീല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റുക്സാന, വൈസ് പ്രസിഡണ്ട് സഫിയ അലി, സെക്രട്ടറി അസൂറ അലി എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!