Trending

ഫിറോസിന്റെ ഓർമ്മകളിൽ ഫുട്ബോൾ സ്‌കിൽ കോണ്ടസ്റ്റ്: നിങ്ങൾക്കും പങ്കാളികളാവാം

ഫിറോസിന്റെ ഓർമ്മകളിൽ
ഫുട്ബോൾ സ്‌കിൽ കോണ്ടസ്റ്റ്: നിങ്ങൾക്കും പങ്കാളികളാവാം

കല്പറ്റ: : അകാലത്തിൽ പൊലിഞ്ഞു പോയ പിണങ്ങോടിലെ കാൽപ്പന്തു കളിയുടെ സമാനതകളില്ലാത്ത ഫുട്‌ബോൾ താരം ഫിറോസിന്റെ അനുസ്മരണാർത്ഥം ടൗൺ ടീം പിണങ്ങോടിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സ്‌കിൽ കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു.

സുഹൃത്തുക്കൾക്കും നാട്ടുകാർക്കും കോവിഡ് 19 ഭീതിയേക്കാൾ ഒരുപക്ഷെ ഏറെ വിഷാദത്തിൽ ആഴ്ത്തിയ വേർപാടായിരുന്നു ഫിറോസിന്റേത്. അദ്ദേഹത്തിന്റെ സമരണകളിൽ ഫിറോസ് പുരസ്‍കാരം എന്ന പേരിൽ ടൗൺ ടീം ഒരുക്കുന്ന സ്കിൽ കോണ്ടെസ്റ്റിൽ സ്വദേശത്തും വിദേശത്തുമുള്ളവർക്ക് പങ്കെടുക്കാം.

ലോക്ക് ഡൗണിൽ കഴിയുന്ന ഫുട്ബോൾ പ്രേമികൾ വീടുകളിൽ നിന്നും ഫുട്ബോൾ ഉപയോഗിച്ചുള്ള നിങ്ങളുടെ കഴിവുകൾ ഷൂട്ട് ചെയ്ത് 27.04.2020 തീയ്യതി വൈകിട്ട് 6 നു മുൻപ് 73569 15240,9747545675 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ചു നൽകുക. ലഭിക്കുന്ന വീഡിയോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജൂറി വിജയികളെ കണ്ടെത്തും. ഈ സ്‌കിൽ കോണ്ടസ്റ്റിൽ വിജയിയായി തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥിക്ക് ടൗൺ ടീം പിണങ്ങോടിന്റെ “ഫിറോസ് ” പുരസ്‌കാരവും പ്രൈസ്മണിയും ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!