Local

കലാകാരന്മാർക്ക് കോവിഡ് – 19 സമാശ്വാസ പദ്ധതിയിൽ ധനസഹായം

        കൊറോണ മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമി
 മുഖേന കലാകാരന്മാര്‍ക്ക് രണ്ട്  മാസം ആയിരം രൂപ വീതം നല്‍കുന്ന കോവിഡ് – 19 സമാശ്വാസ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
 ചിത്രകല/ശില്പകല/ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍/അനുബന്ധകലകള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട കലാകാരന്മാരിക്ക്  അപേക്ഷിക്കാം.
        പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ സ്ഥിരതാമസമുള്ളവരുമായിരിക്കണം.  അപേക്ഷകർ   സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ നിന്നും ധനസഹായമോ ശമ്പളമോ പ്രതിഫലമോ പെന്‍ഷനോ നിലവില്‍ കൈപ്പറ്റുന്നവരായിരിക്കരുത്.
 അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  അപേക്ഷയോടൊപ്പം ആവശ്യപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടാതെ തങ്ങള്‍ കലാരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്നും കലാപ്രവര്‍ത്തനം ഒരു ഉപജീവനമാര്‍ഗ്ഗമാണെന്നും പ്രസ്താവിക്കുന്ന  സത്യവാങ്മൂലം സമര്‍പ്പിക്കണം. വിവിധ അക്കാദമികളുമായി സഹകരിക്കുന്നവര്‍ ഏതെങ്കിലും ഒരു അക്കാദമിയില്‍ മാത്രം അപേക്ഷ സമര്‍പ്പിക്കണം.
        കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയുടെ ലിങ്ക് ലഭിക്കുതിനും ഏപ്രില്‍ 20 മുതല്‍ കേരള ലളിതകലാ അക്കാദമിയുടെ www.lalithkala.org വെബ്‌സൈറ്റ്   സന്ദര്‍ശിക്കുക.  അവസാന തീയതി ഏപ്രില്‍ 27.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!