Kerala News

ഇനി മത്സരരംഗത്തേക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍. തല്‍ക്കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. വ്യക്തിപരമായ തീരുമാനമാണിതെന്ന് കോടിയേരി പറഞ്ഞു.

നേരത്തെ, അസുഖബാധിതനായതോടെ കോടിയേരി പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേട്ടിരുന്നുവെങ്കിലും നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാനില്ലെന്ന് കോടിയേരി പറഞ്ഞു. അതേസമയം സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നതെന്നും മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ മാറും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇളവ് നല്‍കേണ്ടിവരും. ചിലയിടത്ത് വിജയസാധ്യത ഒരു ഘടകമാണ്. പുതിയ സര്‍ക്കാറിനെ നയിക്കാനുള്ള ടീമിനെയാണ് ആവശ്യം. അതില്‍ യുവാക്കളും പ്രഫഷണലുകളും സെലബ്രിറ്റികളും ഒക്കെയുണ്ടാകും.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവരെ വിലക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയും. കര്‍ണാടകയിലും മധ്യപ്രദേശിലും പുതുച്ചേരിയിലും അതാണ് കണ്ടത്. എന്നാല്‍ കേരളത്തില്‍ സി.പി.എമ്മിനെ തകര്‍ത്താലേ ബി.ജെ.പിക്ക് രക്ഷയുള്ളൂ.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് നിലപാട്. ഇപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളില്ലാത്തത് സര്‍ക്കാറിന്റെ ശരിയായ സമീപനം കാരണമാണെന്നും കോടിയേരി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!