കുന്ദമംഗലം: ഓള് കേരള സോമില്‍ തൊഴിലാളി അസോസിയേഷന് മൂന്നാമത് കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗലം വ്യാപാര ഭവനില്‍ നടന്നു. സംഘടന ജില്ലാ ജോയിന്‍ സെക്രട്ടറി സുരേന്ദ്രന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ,ജില്ലാ പ്രസിഡണ്ട് അബ്ദു റഹ്മാന് അധ്യക്ഷത വഹിച്ചു. കുന്നമംഗലം എംഎല്‍എ പിടിഎ റഹീം സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സത്യന് ചേനമ്പാടി മുഖ്യ പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ട് ഗായകന് അഷ്റഫ് കൊടുവള്ളി മുഖ്യ അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് പിണറായി സംഘടനാ വിശദീകരണം നടത്തി .ജമാല്‍ വയനാട് ,നിസാറുദ്ദീന്‍, എന്‍ കെ ചന്ദ്രന് ,ജാഫര്‍ സാദിഖ് മലപ്പുറം, സി കെ സുലൈമാന്‍, ബോബന് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
ഓള് കേരള സോമില്‍ തൊഴിലാളി അസോസിയേഷന് മൂന്നാമത് കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗലം വ്യാപാര ഭവനില്‍ നടന്നു

