Kerala News

സി.ഒ.ടി.നസീറിന്റെ മാതാവ് പണം അയച്ചുനൽകി; ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് മുമ്പിലെത്തി പത്രികാ സമര്‍പ്പണം നടത്തിയത്.
ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് സി.ഒ.ടി.നസീറിന്റെ മാതാവാണ്. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍.പാമ്പാടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് സി.ഒ.ടി.നസീറിന്റെ മാതാവ് ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നസീറിന്റെ മാതാവിന് എത്താനായില്ല. തുടര്‍ന്ന് പണം അയച്ചുനല്‍കുകയായിരുന്നു. രാവിലെ 11.30-നാണ് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്ഡെവലപ്പ്മെന്റ് ഓഫീസിലെത്തി ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് അടക്കമുളള നേതാക്കൾ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു. ഇന്ന് അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലായിരിക്കും ചാണ്ടി ഉമ്മന്റെ പ്രചാരണം. എൻഡിഎയുടെ സ്ഥാനാർത്ഥി ലിജിന്‍ ലാലും ഇന്ന് പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് തീരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!