സി.ഒ.ടി.നസീറിന്റെ മാതാവ് പണം അയച്ചുനൽകി; ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് മുമ്പിലെത്തി പത്രികാ സമര്‍പ്പണം നടത്തിയത്.ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് സി.ഒ.ടി.നസീറിന്റെ മാതാവാണ്. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍.പാമ്പാടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് സി.ഒ.ടി.നസീറിന്റെ മാതാവ് ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ശാരീരിക […]
