Kerala News

സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്സീനേഷൻ മന്ദ ഗതിയിൽ

രജിസ്ട്രേഷൻ നടപടികളിലെ സങ്കീർണതയിൽ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്സീനേഷൻ. മുൻഗണനാ ഗ്രൂപ്പിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇന്ന് വാക്സീനെടുക്കാൻ അനുമതി കിട്ടിയത് 560 പേർക്ക് മാത്രമാണ്. വാക്സിനെടുക്കാൻ പത്ത് പേർ പോലും തികയാതിരുന്ന 5 ജില്ലകളിൽ ഇന്ന് വാക്സീനേഷൻ തുടങ്ങാൻ പോലുമായില്ല.

തിരുവനന്തപുരത്ത് 130 പേർക്കാണ് വാക്സീനെടുക്കാൻ അനുമതി കിട്ടിയത്. കോട്ടയം, പാലക്കാട് ജില്ലകളിൽ നൂറ് വീതവും ആളുകള്‍ക്ക് അനുമതി കിട്ടിയപ്പോള്‍ പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ പത്തിൽ താഴെ ആളുകളാണ് അപേക്ഷ നല്‍കിയത്. ഈ 5 ജില്ലകളിൽ വാക്സീനേഷൻ തുടങ്ങിയില്ല. ഇവിടെ വരും ദിവസങ്ങളിൽ വാക്സീനേഷൻ തുടങ്ങും. ലഭിച്ച അപേക്ഷകൾ ജില്ലാ തലത്തിൽ വിശദമായി പരിശോധിച്ച ശേഷം മാത്രമാണ് അനുമതി നൽകുന്നത്. ഈ കാലതാമസവും അപേക്ഷകൾ കെട്ടിക്കിടക്കാനിടയാക്കുന്നു. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന.

രോഗം തെളിയിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഈ രേഖകൾ കൃത്യമായി സമർപ്പിക്കാത്തതിനാൽ തള്ളിപ്പോയ അപേക്ഷകൾ നിരവധിയാണ്. ചിലർ തെറ്റായ രേഖകൾ സമർപ്പിച്ചതായും പരാതിയുണ്ട്. അപേക്ഷകൾ തള്ളിപ്പോയ‍വർക്ക് വരും ദിവസങ്ങളിൽ മതിയായ രേഖകളുമായി വീണ്ടും രജിസ്റ്റർ ചെയ്യാം. ലോക്ഡൗണായതിനാൽ പുറത്തിറങ്ങി സർട്ടിഫിക്കറ്റ് വാങ്ങാനും, പകർപ്പെടുത്ത് അപ്ലോഡ് ചെയ്യാനാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തി വരും ദിവസങ്ങളിൽ വാക്സീനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!