Entertainment Trending

‘പൃഥ്വിരാജും എ.ആര്‍. റഹ്‌മാനും എനിക്ക് പൈസ തന്നു സഹായിച്ചു; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി നജീബ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം വന്‍ വിജയമാണ് സ്വന്തമാക്കിയത്. പിന്നാലെ ഈ സിനിമയ്ക്ക് ആധാരമായ നജീബും വാര്‍ത്തകളില്‍ നിറഞ്ഞു. നജീബിനെ വിറ്റ് ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പടെയുള്ളവര്‍ പണമുണ്ടാക്കുകയാണ് എന്നാണ് ഒരു വിഭാഗം ആരോപിച്ചത്. നജീബിന് എന്തു കൊടുത്തെന്നും അവര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിരാജും എആര്‍ റഹ്‌മാനും തന്നെ സാമ്പത്തികമായി സഹായിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നജീബ്.

‘പൃഥ്വിരാജും എ.ആര്‍. റഹ്‌മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാനായിട്ട് ഇതുവരെയും ആരുടെ അടുത്തും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത്. ‘നജീബിന് എന്തുകൊടുത്തു’ എന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്. എനിക്കു പൈസ തന്ന പൃഥ്വിരാജും റഹ്‌മാനും പറഞ്ഞിരുന്നു, ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന്- നജീബ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!