Kerala News

സി.പി.ഐ.എമ്മിന്റെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നത്;ഐ.എന്‍.എല്ലില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാരാട്ട് റസാഖ്

ഐ.എന്‍.എല്ലില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഇടത് സഹയാത്രികനായി തുടരാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഐ.എന്‍.എല്ലില്‍ ചേരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സി.പി.ഐ.എമ്മിന്റെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.ഇടതു പക്ഷത്ത് നിന്ന തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നു വെന്നും ഇക്കാര്യം സി.പി.ഐ.എമ്മിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും കാണിച്ച് റസാഖ് ഐ.എന്‍എല്ലിനൊപ്പം ചേരുമെന്നായിരുന്നു വാര്‍ത്തകള്‍.

നേരത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍, സി.പി.ഐ.എമ്മിന്റെ അനുമതിയില്ലാതെ ഒരു പാര്‍ട്ടിയിലേക്കും കടന്നു ചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചതായും റസാഖ് പറഞ്ഞിരുന്നു.

സി.പി.ഐ.എം സ്വതന്ത്രനായാണ് 2016ല്‍ കാരാട്ട് റസാഖ് കൊടുവള്ളിയില്‍ നിന്നും ജയിച്ചു കയറിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!