മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. അസോസിയേഷന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി. ആഷിക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കല്‍,രാജീവ് രവി എന്നിവരാണ് നേതൃനിരയില്‍ ഉള്ളത്.പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയില്‍ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്.
അതേസമയം മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു നേരത്തെ രാജിവെച്ചിരുന്നു.