Local News

കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം പഞ്ചായത്തില്‍ അനുവദിച്ച കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് നിയോജകമണ്ഡലത്തിലെ 100 ദിനം 100 പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തുടക്കംകുറിച്ചത്.

ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടര്‍ സ്ഥലത്ത് 43,750 തെങ്ങുകളുടെ ഉല്‍പ്പാദന വര്‍ധനവാണ് ഈ സ്‌കീമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഒരു വര്‍ഷം 50 ലക്ഷം രൂപയാണ് അനുവദിക്കുക. കര്‍ഷകര്‍ക്ക് പമ്പ് സെറ്റുകള്‍, തെങ്ങുകയറ്റ യന്ത്രം, വിത്ത്, വളം തുടങ്ങിയവ ലഭ്യമാക്കും.

കുന്ദമംഗലം മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന മൂന്നാമത്തെ ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം. നേരത്തെ ചാത്തമംഗലം, പെരുമണ്ണ പഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി അനുവദിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ശിവദാസന്‍നായര്‍, വാര്‍ഡ് മെമ്പര്‍ പി കൗലത്ത്, കേര സമിതി ഭാരവാഹികളായ കെ.സി രാധാകൃഷ്ണന്‍, ടി.കെ സുരേന്ദ്രന്‍ സംസാരിച്ചു.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രൂപ നാരായണ്‍ പദ്ധതി വിശദീകരിച്ചു. കേര സമിതി പ്രസിഡണ്ട് കെ മുഹമ്മദ് കോയ സ്വാഗതവും കൃഷി ഓഫീസര്‍ സി അഥീന നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!