Entertainment News

ദൈവങ്ങളെ അപമാനിച്ചു; ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം

ആമസോൺ പ്രൈം വെബ്​ ഷോയായ ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന്​ ആരോപിച്ചാണ് ബഹിഷ്​കരണ ആഹ്വാനം നടക്കുന്നത്. ​ അലി അബ്ബാസ്​ സഫർ സംവിധാനം ചെയ്യുന്ന ‘താണ്ഡവ്​’ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ വിജയകരമായി മുന്നേറു​േമ്പാഴാണ് ഈ ​ വിവാദം അരങ്ങേറുന്നത് . താണ്ഡവിന്​ പുറമെ ആമസോൺ പ്രൈമിനെയും ബഹിഷ്​കരിക്കാൻ ഇവർ ആഹ്വാനം ​ചെയ്യുന്നുണ്ട്​.


മുഹമ്മദ്​ സീഷൻ അയ്യൂബ്​ സ്​റ്റേജ്​ പെർഫോമറായി എത്തിയ സീനിൽ ശിവനോട്​ സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും ‘ആസാദി.. എന്താ….?’ എന്ന ഡയലോഗ്​ പറഞ്ഞുവെന്നുമാണ്​ ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു. സംഘ്​പരിവാർ ​​െ​പ്രാഫൈലുകളിലാണ്​ പ്രതിഷേധം ശക്തം. സീനിൽ അഭി​നയിച്ച അയ്യൂബ്​ സി.എ.എ പ്രതിഷേധത്തിൽ പ​ങ്കെടുത്തുവെന്നും കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചുവെന്നും ഇവർ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!