National News

ഇന്നും റെക്കോർഡ് ക്ലോസിങ്, സെൻസെക്സ് ഉയരങ്ങളിലേക്ക്.

ഇന്നും വിപണിയുടെ പ്രവർത്തനം അവസാനിച്ചപ്പോൾ ഓഹരി സൂചികകൾ ക്ലോസ് ചെയ്തത് പുതിയ റെക്കോർഡ് തലത്തിലേക്. ഇന്നത്തെ കൂടുതൽ നേട്ടം കൈവരിച്ചത് ഐടി കമ്പനികളായ ഇൻഫോസിസും വിപ്രോയും. സെൻസെക്സ് 61000ത്തിന് മുകളിലും നിഫ്റ്റി 18300 ന് മുകളിലുമാണ് എത്തിനിൽക്കുന്നത്.

ആഗോള വിപണികളിലെ മാറ്റവും അനുകൂലമായതോടെ ഓഹരി വിപണി ഇന്ന് മുഴുവൻ നേട്ടത്തിലായിരുന്നു. ഇന്ന് സെൻസെക്‌സ് 568.90 പോയിന്റ് ഉയരത്തിൽ 61305.95 ലാണ് ക്ലോസ് ചെയ്തത്.അതേസമയം നിഫ്റ്റി 176.70 പോയന്റ് ഉയർന്ന് 18338.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസിനും വിപ്രോയ്ക്കും പുറമെ നേട്ടമുണ്ടാക്കിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി(11%)യും, അദാനി പോർട്‌സ്(7%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളുമാണ്. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കിയതാണ് ഇന്നത്തെ നിലയിലേക്ക് സൂചികകൾ ഉയരാൻ കാരണം.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ അര ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ ലിസ്റ്റ്‌ ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 273 ലക്ഷം കോടി കടന്നതാണ് ഓഹരി വിപണിയിലെ മറ്റൊരു റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!