Kerala kerala

ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി, 16 ആയി ഉയര്‍ത്തി

തിരുവനന്തപുരം: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം, വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. കോച്ചുകളുടെ എണ്ണം 16 ആയി. തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ അറിയിച്ചിരുന്നു.

കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍വീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരക്കേറിയ സര്‍വീസായി ഇത് മാറി. ഓണക്കാലത്ത് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്കെല്ലാം ഏറെ ആശ്വാസകരമാണ് ഇത്.

നേരത്തേ എട്ട് കോച്ചുകളാണ് വന്ദേഭാരതിലുണ്ടായിരുന്നത്.16 കോച്ചുകള്‍ ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ല്‍ നിന്ന് 1128 ആയി ഉയരും.598 സീറ്റുകളാണ് അധികമായി ലഭിക്കുക.ചെയര്‍ കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1670 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!