
സ്റ്റേറ്റ് ബാങ്ക് ജീവനിക്കാരുടെയും സുഹൃത്ത്‌ക്കളുടെയും കൂട്ടായ്മയിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുന്ന അക്ഷര ദീപം പദ്ധതിയുടെ ഭാഗമായി ഇന്ന് സ്വാതന്ത്ര്യ ദിനത്തിൽ കുന്ദമംഗലം ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ബഹുമാനപ്പെട്ട ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ 6 സ്മാർട്ട് ഫോണുകൾ കോളേജ് പ്രിൻസിപ്പാളിന് കൈമാറി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ സുഷമ, അക്ഷര ദീപം കൺവീനർ അരുൺ മോഹൻ, ട്രാവൻകോർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിജേഷ് എം പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അക്ഷര ദീപം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 60 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുവാനും അതുവഴി ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുവാനും ഈ കൂട്ടായ്മക്ക് കഴിഞ്ഞു. ട്രാവൻകോർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.

