മധ്യപ്രദേശ്: ദുരന്ത പൂർണമായ നിമിഷം മൊബൈൽ സെൽഫിയിലൂടെ പകർത്താൻ ശ്രമിക്കവേ ദാരുണ അന്ത്യം. വെള്ളപ്പൊക്ക പ്രദേശത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ അമ്മയും മകളും കനാലില്‍ വീണുമരിച്ചു. ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ മാന്‍ഡസോറിലാണ് സംഭവം.
അപകടം കണ്ട് രക്ഷ പ്രവർത്തകരും നാട്ടുകാരും ഓടി കൂടിയെങ്കിലും ഇരു പേരെയും രക്ഷിക്കാനായില്ല
മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്ത മകള്‍ അശ്രിതി എന്നിവരാണ് മരണപ്പെട്ടത്.ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി.