Kerala kerala kerala politics

തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത; സിപിഎം അവലോകന റിപ്പോര്‍ട്ട് പുറത്ത്;

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. പഴയ വിഭാഗീയതുടെ അവശിഷ്ടം പലരുടെയും മനസിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അടിത്തട്ടില്‍ അവലോകനം ചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. ആഴത്തിലുള്ള ചര്‍ച്ചകള്‍ അടിത്തട്ട് മുതല്‍ നടന്നെങ്കിലും മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അതേ പോലെ ഉന്നയിക്കാന്‍ പലരും ശ്രമിച്ചുവെന്നാണ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോക റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴയ വിഭാഗീയതുടെ അവശിഷ്ടം പലരുടെയും മനസിലുണ്ട്. വിഭാഗീയതയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ പലയിടത്തും ഉണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചപറ്റി.

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജില്ലാ കമ്മിറ്റിയുടെ സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിച്ചതില്‍ സംസ്ഥാന സെക്രട്ടറിയേറ്റിനും കമ്മിറ്റിക്കും വീഴ്ച ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നത്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ പാളിച്ചിയുണ്ടായെന്ന് ജില്ലാ കമ്മിറ്റി അംഗീകരിച്ച എന്നായിരുന്നു നേരത്തെ നേതൃത്വം പറഞ്ഞത്. പയ്യന്നൂരിലെ തോല്‍വി വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജി സുധാകരനും ടി.കെ ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും ഉള്‍പ്പെടെയുള്ള പാര്‍ട്ടി വിമതര്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് സ്ഥാനാര്‍ഥികളായത് തിരിച്ചടിയായി.

വിമതര്‍ പാര്‍ട്ടിയുടെ മതിപ്പ് കുറച്ചെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തല്‍. ഏതെങ്കിലും നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ തെറ്റുപറ്റിയെന്ന് കണ്ടെത്തല്‍ പുറത്തുവന്ന ഭാഗങ്ങളില്‍ ഇല്ല. യാഥാര്‍ഥ്യത്തിന്റെ കണിക പോലും ഇല്ലാത്ത വ്യാജവാര്‍ത്തകള്‍ വരുന്നുവെന്ന് സിപിഎം വിശദീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!