മാസപ്പടിക്കേസ്; മുഹമ്മദ് റിയാസിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്; ശക്തമായി പ്രതിരോധിക്കും’; എം വി ഗോവിന്ദന്‍
കോഴിക്കോട്: മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം. സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്നും അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് നീക്കമെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ സിപിഐഎമ്മിനെതിരായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിന്റെ ഒത്താശയോടുകൂടി ഇഡി ഉള്‍പ്പടെയുള്ളവര്‍ കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്. കോഴിക്കോട് തന്നെ ഒന്‍പത് പേരെ റിയാസുമായി പരിചയമുണ്ട് എന്നുള്ളതിന്റെ പേരില്‍ റെയ്ഡ് ചെയ്യുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. ഞങ്ങള്‍ അതിനെതിരെ ശക്തിയായി […]









