Local

37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

കോഴിക്കോട് : 37 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. വില്യാപ്പള്ളി സ്വദേശി ഫിറോസി(45)നെ ആണ് എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസ് പരിസരത്തു നിന്നു സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കർണാടകയിൽ നിന്ന് നഗരത്തിൽ ലഹരിമരുന്ന് എത്തിച്ചതായി സൂചന ലഭിച്ചതിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 37 കിലോ കഞ്ചാവുമായി യുവവാവ് അറസ്റ്റിലായത്. സംശയം തോന്നി ചോദ്യം ചെയ്തതിൽ കാറിൽ സൂക്ഷിച്ച 2 കിലോ കഞ്ചാവ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്.
പ്രതി വാടകയ്ക്ക് താമസിക്കുന്ന വളയനാട് പോത്തഞ്ചേരിത്താഴത്തെ വീട്ടിൽ നിന്നു 35 കിലോ കഞ്ചാവും 760 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!