ജില്ലയിലെ ആദ്യപത്രിക കൊടുവള്ളിയില്‍
ജില്ലയിലെ ആദ്യപത്രിക കൊടുവള്ളി നിയോജക മണ്ഡലത്തില്‍. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഉണ്ണികുളം വടക്കേപറമ്പില്‍ പുത്തന്‍പുരയില്‍ എ. നസീര്‍ അഹമ്മദാണ് തിങ്കളാഴ്ച റിട്ടേണിംഗ് ഓഫീസറായ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെ.ഡയരക്ടര്‍ ജി.എസ് രജത്തിന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വെള്ളിയാഴ്ച (മാര്‍ച്ച് 12) ആരംഭിച്ചെങ്കിലും ജില്ലയില്‍ ഇതുവരെ ഒരു പത്രിക മാത്രമാണ് ലഭിച്ചത്. മാര്‍ച്ച് 19 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.