Trending

അരയിടത്തുപാലം-കാരന്തൂര്‍ റോഡ് വികസനം പി എൻ ശാന്തകുമാരി (ചെയർ) പാറപ്പുറത്ത് അബ്ദുറഹിമാൻ കൺവീനർ

കാരന്തൂർ അരയടത്ത് പാലം കാരന്തൂർ റോഡ് വികസനം കർമ്മ സമിതി രൂപീകരിച്ച കാരന്തൂര്‍-അരയിടത്തുപാലം റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് കര്‍മ്മസമിതി രൂപീകരിച്ചു. കാരന്തൂർ കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറ ഹൗസിംഗ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. റോഡ് വികസനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചോലക്ക ചേര്‍ പാറപ്പുറത്ത് അബ്ദുറഹിമാന്‍ അവതരിപ്പിച്ചു ചോലക്ക മീത്തൽ ഷാജി അധ്യക്ഷത വഹിച്ചു. മുൻ ജഡ്ജി പി.എന്‍.ശാന്തകുമാരി മേനോന്‍ ചെയര്‍പേഴ്സനായും പാറപ്പുറത്ത് അബ്ദുറഹിമാന്‍ കണ്‍വീനറുമായി 21 അംഗ കമ്മിറ്റി രൂപീകരിച്ചു.
കാരന്തൂര്‍ മുതൽ മെഡിക്കൽ കോളേജ് വരെ 5.2 കിലോമീറ്റര്‍ നീളത്തിൽ 24 മീറ്ററിലുള്ള റോഡാക്കി മാറ്റിയതിനുശേഷം കാരന്തൂര്‍ ജംഗ്ഷന്‍ മുതൽ കുന്ദമംഗലം ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കുമുള്ള ദേശീയപാത വീതി കൂട്ടാതെ നിലവിലുള്ള അവസ്ഥയിലാണെങ്കിൽ ഈ പദ്ധതി കൊണ്ട് യാതൊരുവിധ പ്രയോജനവുമില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
കൂടാതെ 24 മീറ്റര്‍ എന്നത് 18 മീറ്റര്‍ ആക്കി ചുരുക്കുക, വികസനം നടപ്പിലാക്കുമ്പോള്‍ ത്വരിതഗതിയി പരമാവധി നഷ്ടപരിഹാരം ന കുക, വീടും കടകളും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തി ഉന്നയിക്കപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളി ദേശീയപാത 60 മീറ്ററി കുറയാന്‍ പാടില്ലെന്ന വ്യവസ്ഥ ചെയ്തപ്പോള്‍ കേരളത്തി ദേശീയപാത 30 മീറ്റര്‍ നിജപ്പെടുത്താന്‍ അനുമതി നൽകിയതായും യോഗത്തിൽ അഭിപ്രായം ഉയർന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!