Kerala kerala

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് 3 ലക്ഷം രൂപയുടെ ബില്ലടക്കാതെ മുങ്ങാന്‍ ശ്രമിച്ച യു.എന്‍ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയ അഹമ്മദാബാദ് സ്വദേശി പിടിയില്‍

കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാന്‍ ശ്രമിച്ച യു.എന്‍ പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയ അഹമ്മദാബാദ് സ്വദേശി പിടിയില്‍. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് പര്‍വേസ് മാലിക്കിനെ പിടികൂടിയത്.യു.എന്‍.പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തു താമസം തുടങ്ങിയത്.

മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969/രൂപ ബില്‍ അടക്കാതെ വന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെ നോവാറ്റെല്‍ മാനേജര്‍ അമിത് ഗോസായി ഇന്‍ഫോപാര്‍ക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒരുമാസം യാത്ര ചെയ്ത വകയില്‍ ഇയാള്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് 76948 രൂപ നല്‍കാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!