
ചൂലൂരിലെ ടീം ബി ചാരിറ്റബിൾ ട്രസ്റ്റിൽ താമസിച്ച അന്തേവാസികളുടെ കൈയ്യിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ 2 പേരെ പോലീസ് അറസ്റ്റു ചെയ്തു. ജീവനക്കാരായ അർജുൻ (22) കൊളായ് മീത്തൽ പെരുമണ്ണ ,അജ്മൽ (19) തൈവളപ്പിൽ വീട്, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജറാക്കും.ലോക് ഡൗൺ സമയത്ത് മെഡിക്കൽ കോളേജിൽ ചികിത്സക്ക് വന്ന 49 വയസ്സുക്കാരനും 70 വയസുക്കാരിയുമാണ് സ്വർണ്ണവും, പണവും നഷ്ടമായത്. ചാരിറ്റബിൾ ട്രസ്റ്റിൽ താമസിക്കാൻ എത്തിയതായിരുന്ന ഇവർ.കഴിഞ്ഞ ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ഇവിടെ വെച്ചാണ് സ്വർണ്ണം നഷ്ടമായത്. യാതൊരു രേഖയും ഇല്ലാതെ പ്രവർത്തിച്ചു വന്ന സ്ഥാപനമായിരുന്നു ടീം ബി.കൂടാതെ നിരവധി പരാതികളും സ്ഥാപനത്തിൻ്റെ പേരിൽ ഉയരുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലായിരുന്നു സ്ഥാപനം അടച്ചു പൂട്ടിയത്.
അന്തേവാസികളുടെ കൈയ്യിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തത് കൂടാതെ അന്യായമായി തടങ്കലിൽ വെച്ച് ദോഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു തായി കുന്ദമംഗലം പോലീസിൽ ഇവർ നൽകിയ പരാതിയിൽ പറയുന്നു. വധഭീഷണിയടക്കം ഉണ്ടായതിൻ പേരിലാണ് സംഭവം ഇതു വരെ പുറത്തു പറയാതിരുന്നത്. എന്നാൽ ഈ സ്ഥാപനത്തത്തിനെതിരെ പരാതി വന്നപ്പോഴാണ് പരാതിയുമായി ഇവർ എത്തിയത്. ഭയം കൊണ്ട് മാത്രമാണ് പരാതി പറയാൻ താമസിച്ചതെന്ന്പരാതിക്കാർ പോലീസിനോട് പറഞ്ഞു. സ്ഥാപന പരാശോധനക്കെത്തിയപോലീസിൻ്റെ കൃത്യനിർവ്വഹത്തിൽ തടസപ്പെടുത്തിയവർക്കെതിരെ കേസ്സെടുത്തിരുന്നു ആ കേസിൽ
പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സ്ഥാപനം നടത്തിപ്പുകാരായ പെരുവയൽ സ്വദേശി ഒളിവിലാണ്.സെഷൻസ് കോടതി ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്.ലൂക്ക് ഔട്ട് നോട്ടിസുൾപ്പെടെ നടത്താൻ ഒരുങ്ങുകയാണ് പോലീസ്.

