
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ 14 പേർക്ക് കോവിഡ് പോസറ്റീവ്: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കാരന്തൂർ എ .എൽ പി സ്കൂളിൽ കഴിഞ്ഞ ദിവസം നടത്തിയ കൊ വിഡ് ആർ ടി പിസി ആർ ടെസ്റ്റിൽ 14 പേർക്ക് പോസറ്റീവ്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിൽ ഒന്ന്, വാർഡ് മൂന്നിൽ ഒന്ന് ,എട്ടാം വാർഡിൽ ഒന്ന്, പതിനൊന്നിൽ ഒന്ന്, പന്ത്രണ്ടിൽ ഒന്ന്, പതിമൂന്നിൽ മൂന്നു്, പതിനേഴിൽ ഒന്ന്, ഇരുപത്തൊന്നിൽ ഒന്ന്, ഇരുപത്തിരണ്ടിൽ രണ്ട്, ഇരുപത്തിമൂന്നിൽ രണ്ട് എന്നിങ്ങനെ 14 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ മൂന്നു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജാഗ്രത ആവശ്യമാണെന്ന് ഹെൽത്ത് വൃത്തങ്ങൾ പറഞ്ഞു.

