Trending

കുന്ദമംഗലം എം എൽ എ റോഡിൽ നാലംഗ സംഘം കാറിലെത്തി ബൈക്ക് യാത്രക്കാരൻ്റെ പണം കവർന്നു; ഒരാളെ പിടികൂടി.കൊലക്കേസുൾപ്പെടെയുള്ള കേസിലെ പ്രതികൾ

കുന്നമംഗലം എംഎൽഎ റോഡിൽ കാറിലെത്തിയ നാലംഗ സംഘം മോട്ടോർബൈക്ക് യാത്ര കാരനെ തടഞ്ഞുനിർത്തി പണം അപഹരിച്ചു. ഒരാളെ പിടികൂടി. കാക്ക രഞ്ജിത്തിൻ്റെ കൂട്ടാളികൾ.. കൊലപാതകമുൾപ്പെടെയുള്ളനിരവധി കേസുകളിൽ ഉൾപ്പെട്ടവർ. പത്തൊമ്പതിനായിരം രൂപയാണ് കൊടുവള്ളി സ്വദേശിക്ക്നഷ്ടമായത്. കുന്നമംഗലം എംഎൽഎ റോഡിൽ വെച്ചാണ് ആസ്പദമായ സംഭവമുണ്ടായത്. 40,000 രൂപയിൽ 19,000 രൂപ നഷ്ടപ്പെട്ടു. പോലീസ് ഒരാളെ പിടികൂടി. മൂന്നു പേർ രക്ഷപ്പെട്ടു ആലപ്പുഴ മണ്ണാഞ്ചേരി ആപ്പോരുവിൽ സ്വദേശിയായ രാജേഷ് (36 ) ആണ് പിടിയിലായത് .കോട്ടുളിയിലെ പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് രാജേഷ്.കൊടുവള്ളി സ്വദേശി കിഴക്കോത്ത് അബ്ദുൽ നാസർ നിന്നാണ് കാറിൽ എത്തിയ സംഘം കത്തികാണിച്ച് പണം കവർന്നത്.അബ്ദുൽ നാസർ ടി.വി വാങ്ങാൻ കോഴിക്കോട്ടേക്ക് ബൈക്കിൽ പോവുകയായിരുന്നു. ഹവാല പണം കവരുന്ന സംലമാണെന്ന് പറയപ്പെടുന്നു. ജില്ലയുടെ ഇതരഭാഗങ്ങളിൽ സമാന രീതിയിലുള്ള സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പെ മ നത്താനത്ത് ഭാഗത്ത് ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി പണം കവരാനുള്ള ശ്രമം നടന്നിരുന്നു. കാക്ക രജ്ജിത്തിൻ്റെ സംഘാങ്ങ ളാണെന്ന് പോലീസ് സംശയിക്കുന്നത്.. രക്ഷപ്പെട്ട മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുന്നമംഗലം എസ് ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!