കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഇരുപത്തിനാലാം വാർഡ് സംഘടിപ്പിച്ച പ്രതിഭാ സംഗമം – 2026, എം എ റസാക്ക് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ബാബുമോൻ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ കോണിക്കൽ സ്വാഗതവുo ഒ എം റഷിദ് നന്ദിയും പറഞ്ഞു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസിറ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീബ പുൽക്കുന്നുമ്മൽ, പഞ്ചായത്ത് മെമ്പർമാരായ കെ. മിന്നത്ത്,ബിജു പുതക്കണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് മെമ്പർ ഒ.ഉസ്സയിൻ, ഫാത്തിമ ജസ്ലിൻ,ഒ. കെ.ഷൗക്കത്തലി,ടി.പി. നിധീഷ്, കെ.കെ.ഷമീൽ, അഡ്വ.ഷൈജു, കെ. അരുൺലാൽ,രജീഷ് സി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് മെമ്പറായി തിരഞ്ഞെടുത്ത ഒ. ഉസ്സയിൻ, എസ്എസ്എൽസി, +2 വിജയികളായ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾ, എൽഎസ്എസ്, യുഎസ്എസ് നേടിയ വിദ്യാർത്ഥികൾ, പുനൂർ പുഴ ശുചീകരണ പ്രവർത്തകർ, വിവിധ തലങ്ങളിൽ കഴിവ് തെളിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രതിഭാസംഗമം സംഘടിപ്പിച്ചു

