Kerala News

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതി സന്ധിയിലേക്ക്. നവംബർ അഞ്ച്‌ മുതൽ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിത കാല പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നത്.

തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തുന്നുണ്ട്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!