സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതി സന്ധിയിലേക്ക്. നവംബർ അഞ്ച് മുതൽ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിത കാല പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത […]
