National

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ രണ്ടിടത്ത് ആക്രമണം. മണിപ്പൂരിലെ ലോങ്പി, ടോളൻ ഗ്രാമങ്ങളിലാണ് ഇന്നലെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പടെ നാലുപേർ കൊല്ലപ്പെടുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തു. പരുക്കേറ്റ രണ്ടുപേരെ അസം റൈഫിൾസ് ആശുപത്രിയിലേക്ക് മാറ്റി.

1990-കളിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ചുകൊണ്ട് കുക്കി സമൂഹം ‘കറുത്ത ദിന’മായി (Black Day) ആചരിക്കുന്ന ദിവസമാണ് ഗ്രാമങ്ങളിൽ ഈ ആക്രമണങ്ങൾ നടന്നത്.

എന്നാൽ ആക്രമണം കുക്കി ജനതയ്ക്കെതിരായിരായ ഭീകരവാദ ആക്രമണം എന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളൻ്റിയർസ് വ്യക്തമാക്കി. കുക്കി ഗ്രാമങ്ങളിൽ മതിയായ കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യം. അക്രമികളെ ഉടൻ പിടികൂടണം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.ആക്രമണങ്ങൾക്ക് പിന്നിൽ നാഗ വിഘടനവാദികൾ എന്നാണ് ആരോപണം. കേന്ദ്ര സുരക്ഷാ സേന (CSF) വിന്യസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഏതാനും നൂറ് മീറ്റർ മാത്രം അകലെയാണ് എൽ ടോല്ലൻ ആക്രമണം നടന്നതെന്ന കാര്യത്തിലും സംഘടന ആശങ്ക പ്രകടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!