ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വിദഗ്ധ പരിശോധന തുടരും

0
106

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

സ്വപ്നയ്ക്ക് ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനായി നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. രണ്ടാം തവണയാണ് സ്വപ്നയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്വപ്നയ്ക്ക് ഇന്ന് ഇക്കോ ടെസ്റ്റ് നടത്തിയിരുന്നു.വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റമീസിന് നാളെ എന്‍ഡോസ്‌കോപ്പി ടെസ്റ്റ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here