Kerala

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വിദഗ്ധ പരിശോധന തുടരും

  • 14th September 2020
  • 0 Comments

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സ്വപ്നയ്ക്ക് ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനായി നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. രണ്ടാം തവണയാണ് സ്വപ്നയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്വപ്നയ്ക്ക് ഇന്ന് ഇക്കോ ടെസ്റ്റ് നടത്തിയിരുന്നു.വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റമീസിന് നാളെ എന്‍ഡോസ്‌കോപ്പി ടെസ്റ്റ് നടത്തും.

News

റമീസ് സുപ്രധാന കണ്ണി; കള്ളക്കടത്ത് സ്വര്‍ണം കൊടുവള്ളിയിലെത്തിയ തെളിവ് കസ്റ്റംസിന്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസുമായി മറ്റ് നാലുപേര്‍ക്കെങ്കിലും ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇവരിലേക്കും അന്വേഷണം നീളും. നേരത്തെ ഒരു സ്വര്‍ണ്ണക്കടത്ത് കേസിലും മാന്‍ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ല്‍വാളയാറിലാണ് ഇയാള്‍ രണ്ട് മാനുകളെ മറ്റ് നാല് പേര്‍ക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസന്‍സുള്ള […]

error: Protected Content !!