തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ റമീസുമായി മറ്റ് നാലുപേര്‍ക്കെങ്കിലും ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇവരിലേക്കും അന്വേഷണം നീളും. നേരത്തെ ഒരു സ്വര്‍ണ്ണക്കടത്ത് കേസിലും മാന്‍ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ല്‍വാളയാറിലാണ് ഇയാള്‍ രണ്ട് മാനുകളെ മറ്റ് നാല് പേര്‍ക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസന്‍സുള്ള തോക്കുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു.