Entertainment News

അനന്തപുരിക്ക് മധുരമായി ഷഹബാസ് പാടുന്നു; മധുരമായ് നിന്നെ സംഗീത രാവ് മാർച്ച് 17 ന്

അനന്തപുരിക്ക് മധുരമായി ഷഹബാസ് പാടുന്നു. കോവിഡിനു ശേഷമുള്ള അനന്തപുരിയുടെ ഉണർവിനെ മധുരതരമാക്കാൻ ഷഹബാസ് അമൻ പാടുന്നു. നമ്മുടെ സ്വപ്നങ്ങളിലേക്കും പ്രണയങ്ങളിലേക്കും ഭൂതകാലത്തിലേക്കും ഇതൾ സ്പർശമായി മാർച്ച് 17 ന് രാത്രി എട്ടുമണിക്ക് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് മധുരമായ്… നിന്നെ എന്ന സംഗീത പരിപാടി നടക്കുക. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ, സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് എന്നിവയുടെ വിതരണ ചടങ്ങിനോടനുബന്ധിച്ചാണ് ഷഹബാസ് പാടുന്നത്. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗസലിന്റെ മാന്ത്രികതയും മലബാറിന്റെ മൊഞ്ചും ഒന്നു ചേരുന്ന ഷഹബാസിന്റെ ആലാപന വൈഭവം കോവിഡിനു ശേഷമുള്ള അനന്തപുരിക്ക് പുത്തൻ അനുഭവമാകും. മൗനത്തിൻ അലകൾ ഒഴുകുന്ന സൂഫി ലാളിത്യത്തോടെ ഷഹബാസ് ഗാനം ആലപിക്കുമ്പോൾ പ്രപഞ്ചത്തിന്റെ മിഴികൾ നാം ഒന്നുകൂടിക്കാണും. സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും മലയാളികളുടെ ഹൃദയം കവർന്നിട്ടുള്ള ഈ ഗായകന് ചലച്ചിത്ര ഗാനാലാപനത്തിന് രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി ഗസൽക്കച്ചേരികൾ നടത്തിയിട്ടുള്ള കലാകാരനാണ് ഷഹബാസ്. ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!