അനന്തപുരിക്ക് മധുരമായി ഷഹബാസ് പാടുന്നു; മധുരമായ് നിന്നെ സംഗീത രാവ് മാർച്ച് 17 ന്
അനന്തപുരിക്ക് മധുരമായി ഷഹബാസ് പാടുന്നു. കോവിഡിനു ശേഷമുള്ള അനന്തപുരിയുടെ ഉണർവിനെ മധുരതരമാക്കാൻ ഷഹബാസ് അമൻ പാടുന്നു. നമ്മുടെ സ്വപ്നങ്ങളിലേക്കും പ്രണയങ്ങളിലേക്കും ഭൂതകാലത്തിലേക്കും ഇതൾ സ്പർശമായി മാർച്ച് 17 ന് രാത്രി എട്ടുമണിക്ക് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് മധുരമായ്… നിന്നെ എന്ന സംഗീത പരിപാടി നടക്കുക. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ, സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് എന്നിവയുടെ വിതരണ ചടങ്ങിനോടനുബന്ധിച്ചാണ് ഷഹബാസ് പാടുന്നത്. വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി […]
