കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച ഷോപ്പിംഗ് കോംപ്ലക്സ് ജനുവരി 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം എം എൽ എപി.ടി.എ റഹീം അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായിരിക്കും.തൊണ്ണൂറ് ലക്ഷം അടങ്കൽ തുക നിശ്ചയിച്ച് പണി പൂർത്തികരിച്ച് ഒരു ലക്ഷത്തി ഇരുപത്തി അഞ്ചായിരം വാടക ഇനത്തിൽ അഡ്വാൻസ് ലേലത്തിലൂടെ ലഭിക്കുന്നതായി പ്രസിഡണ്ട് ബാബു നെല്ലൂളി പറഞ്ഞു. സർക്കാരിന്റെ പ്രത്യേക പെർമിഷൻ വാങ്ങിബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. വാർത്താ സമ്മേളനത്തിൽ കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ബാബു നെല്ലൂളി , വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എൻ. അബൂബക്കർ ,പ്രേംജിത്ത് എന്നിവർ പങ്കെടുത്തു
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘടനം ജനുവരി 16 തിങ്കളാഴ്ച

