Sports

ദുബായിൽ അയൺമാൻ വേൾഡ് ചാംപ്യൻഷിപ്പ് വെർച്വൽ റേസ് പൂർത്തീകരിച്ച് ചെറുവാടി സ്വദേശിആനിസ് ആസാദ്

മുക്കം : ദുബായില്‍ ഫുള്‍ അയണ്‍മാന്‍ കോന ക്ലാസിക് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് വെര്‍ച്വല്‍ റേസ് പൂര്‍ത്തീകരിച്ച് ചെറുവാടി സ്വദേശിയായ ആനിസ് ആസാദ്.
കഴിഞ്ഞവര്‍ഷം അയണ്‍മാന്‍ 70.3 പദവി കരസ്ഥമാക്കി അഭിമാന നേട്ടം കൈവരിച്ച ആനിസ് ഇത്തവണ അതിന്റെ ഇരട്ടി ദൂരം താണ്ടിയാണ് ഫുള്‍ അയേണ്‍മാന്‍ ആയി മാറിയത്.
അന്ന് എട്ടര മണിക്കൂറിനകം പൂര്‍ത്തിയാക്കേണ്ട മൂന്ന് സാഹസിക മത്സരങ്ങള്‍ ആറു മണിക്കൂര്‍ 28 മിനിറ്റില്‍ പൂര്‍ത്തിയാക്കിയാണ് അയേണ്‍മാന്‍ പട്ടം ചൂടിയിരുന്നത്.
തിരമാലകള്‍ക്ക് കുറുകെ കടലിലെ നീന്തല്‍, ഓട്ടം, സൈക്ലിങ് എന്നിവയായിരുന്നു മത്സരയിനങ്ങള്‍. ആദ്യതവണ കടലില്‍ രണ്ട് കിലോമീറ്റര്‍ ദൂരം 70 മിനിറ്റിനകം നീന്തി തിരിച്ചെത്തണം.
ശേഷം മൂന്നര മണിക്കൂറിനുള്ളില്‍ 90 കിലോമീറ്റര്‍ സൈക്ലിങും വിശ്രമമില്ലാതെ 21.1 കിലോമീറ്റര്‍ ഓട്ടവും പൂര്‍ത്തിയാക്കണം. ഇതിനെക്കാളും കഠിനമായിരുന്നു ഇപ്രാവശ്യത്തെ ഫുള്‍ അയണ്‍മാന്‍ ചലഞ്ച്.
3.9 കി.മീ കടലിലൂടെയുള്ള നീന്തല്‍, 180.25 കി.മീ സൈക്ലിങ്, 42.2 കി.മീ ഓട്ടം എന്നിവ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ചാണ് രാജ്യാന്തര നേട്ടം നേടി ആനിസ് ആസാദ് നാടിനഭിമാനമായത്.
ലോകത്തെ ഏറ്റവും കഠിനമായ ഫിറ്റ്‌നസ് ചലഞ്ചാണ് അയേണ്‍മാന്‍ ചാലഞ്ച്. ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപ്പകാലം മുതല്‍ നീന്തിക്കളിച്ചതും വൈകുന്നേരങ്ങളില്‍ വയലിലും മറ്റുമുള്ള കാല്‍പ്പന്തുകളിയിലും സ്‌കൂള്‍ ഒഴിവ് സമയങ്ങളിലെ സൈക്കിള്‍ റൈഡിങുക്കെയാണ് ആനിസ് ആസാദിന് നേട്ടത്തിന് തുണയായത്. അമേരിക്കയിലെ ഹവായിലെ കോനയില്‍
നടക്കാറുള്ള ഫുള്‍ അയേണ്‍മാന്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പ് കൊവിഡ് മൂലം ലോകത്ത് എവിടെ നിന്നും ചെയ്യാം എന്നാക്കിയിരുന്നു. റിട്ട. എംപ്ലോയ്‌മെന്റ് ഓഫിസറും കൊടിയത്തൂര്‍
ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് മെംബറുമായ ചേറ്റൂര്‍ മുഹമ്മദിന്റെയും റിട്ട. അധ്യാപിക ജമീലയുടേയും മകനാണ്. ദുബായ് തുംബെ ഫാര്‍മസിയുടെ ക്ലസ്റ്റര്‍ മാനേജറായി ജോലി ചെയ്യുന്നു.
ഭാര്യ: മുഫീദ. മൂന്നു മക്കള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!