Trending

അമിത് ഷാ വീണ്ടും ആശുപത്രിയിൽ

Amit Shah health update admitted AIIMS breathing issues Cardio Neuro tower  | India News – India TV

കേന്ദ്രമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലാണ് പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അർധരാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷാ ചികിത്സ തേടുന്നത്.

ഓഗസ്റ്റ് രണ്ടിനായിരുന്നു തനിക്ക് കൊവിഡ് ബാധിച്ച വിവരം അമിത് ഷാ പൊതുജനങ്ങളെ അറിയിച്ചത്. കൊവിഡിന് അമിത് ഷാ ചികിത്സ തേടിയിരുന്നത് സ്വകാര്യ ആശുപത്രിയായ മേദാന്തയിലായിരുന്നു. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് പതിനെട്ടിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീര വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു എയിംസിൽ ചികിത്സ തേടിയത്. തുടർന്ന് ഓഗസ്റ്റ് 31ന് ആശുപത്രി വിട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!