ഇടുക്കി വണ്ടിപ്പെരിയാറില്‍ ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി അരുണ്‍ പവിത്രന് ആണ് പിടിയിലായത്. പ്രതിയുടെ കയ്യില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിലെ ബന്ധു വീട്ടില്‍ വച്ചാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് പിടികൂടിയത്. അരുണ്‍ മുന്‍പും ലഹരി കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്.
ഇയാളുടെ പക്കല്‍ നിന്ന് 86000 രൂപയും കണ്ടെടുത്തു.
ഇയാളുടെ ഭാര്യയും എംഡിഎംഎ അടക്കം കൈവശം വെച്ചതിന് അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

