
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നാല് കോടിയിലേറെ വില മതിക്കുന്ന
15 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലായിരുന്നു തിരച്ചിൽ. തായ്ലാന്‍ഡില്‍ നിന്നു വന്ന പഞ്ചാബ് സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് പിന്നില്‍ വലിയ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

