Kerala

തൃശ്ശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദ്ദനം; ബന്ധുക്കൾ അറസ്റ്റിൽ

തൃശൂർ: വയോധികയെ തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് ബന്ധുക്കൾ മർദ്ദിച്ചു.തൃശൂർ ചാഴൂർ സ്വദേശിനി അമ്മിണി (75)ക്കാണ് മർദ്ദനമേറ്റത്. സ്വത്ത് തട്ടിയെടുക്കുന്നതിനായി വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേർന്നാണ് ഉപദ്രവിച്ചത്. സംഭവത്തിൽ ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി, മകൾ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.ചങ്ങലയിൽ കെട്ടിയിട്ടതോടെ ഭക്ഷണവും വെളളവും ഉൾപ്പെടെ ഇവർക്ക് നിഷേധിച്ചിരുന്നു. തുടർന്ന് വയോധിക വെളളം ആവശ്യപ്പെട്ടപ്പോഴായിരുന്നു ബന്ധുക്കളുടെ ക്രൂര മർദ്ദനം. അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരിൽ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ മർദ്ദനം.

വീടിന് പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ കെട്ടിയിട്ടായിരുന്നു വയോധികയെ മർദ്ദനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!