National News

ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് റിപ്പോർട്ട്

Paatal Lok' actor Asif Basra dies by suicide in Dharamshala

ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരളടയാള വിദഗ്ധരും ഫോറൻസിക് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് ധർമശാലയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തോടൊപ്പം ഒരു വിദേശി കാമുകി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്.പാതാൾ ലോക് എന്ന ആമസോൺ പ്രൈം വെബ് സീരീസിലൂടെ പ്രശതനായ നടനാണ് ആസിഫ് ബസ്റ.
ജബ് വീ മെറ്റ്, കൈ പോ ചെ, ഹിച്ച്കി, ക്രിഷ് 3 തുടങ്ങി ഒരുപിടി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും ആസിഫിനെ പരിചയമുണ്ട്. ആസിഫിൻ്റെ മരണത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!