പതിമംഗലം ചാലിയിൽ സലീമിന്റെ മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു
കുന്ദമംഗലം: പതിമംഗലം സ്വദേശി എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ചാലിയിൽ സലീമിന്റെയും സഫിയയുടെയും മകൻ അലി സലിം ഇസ്മായിൽ (23)നാണ് മരിച്ചത്. എറണാകുളത്ത് 6 മാസമായി ടാറ്റ കോൺസൾട്ടൻസി സർവീസിൽ ഐ ടി എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു.ഇന്നലെ 6. 30യോടെ വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സഹോദരങ്ങൾ: ഉസൈൻ സലിം അക്തർ, മുഹമ്മദ് സലിം അക്കറഫ്, അമീന ഫർസാന