Kerala News

സിപിഎം നേതാക്കളെ അക്രമിച്ച കേസ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

സി പി എം നേതാക്കളെ ആക്രമിച്ച കേസിൽ പ്രതികളായ 12 മുസ്ലീം ലീഗ് പ്രവർത്തകരെ കോടതി വെറുതേ വിട്ടു കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.പി.ജയരാജന്‍, ടി.വി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധി. അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.

2012 ഫെബ്രുവരി 20ന് കണ്ണൂരിലെ തളിപ്പറമ്പിൽ വച്ച് സി പി എം നേതാക്കന്മാരായ പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഇവരെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷുക്കൂർ കൊല്ലപ്പെടുന്നത്. ഇത്തരമൊരു അക്രമം ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!