News Sports

പരാജയത്തിലും തലയുയര്‍ത്തിയാണ് ഞങ്ങള്‍ മടങ്ങുന്നത്;വിരാട് കോഹ്ലി

ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ടീം പുറത്തായതിനേക്കാള്‍ സൂപ്പര്‍താരം വിരാട് കോലിയെ നായകസ്ഥാനത്ത് ഇനി കാണാനാകില്ല എന്ന സങ്കടത്തിലാണ് ക്രിക്കറ്റ് ലോകം.ഇന്നലെ നടന്ന പ്ലേ ഓഫില്‍ കൊല്‍ക്കത്തയോട് അവസാന ഓവറില്‍ തോറ്റതോടെയാണ് നായകനെന്ന നിലയിലെ തന്റെ അവസാന സീസണിന് തിരശ്ശീല ഇട്ടത്. തോല്‍വിയുടെ നിരാശയിലാണ് വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സിന്റെ നായകസ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്.

ആര്‍സിബിയുടെ നായകനായിട്ടും ഇതുവരെ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ഈ സീസണോടെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന് കോലി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിനാല്‍ കിരീടത്തോടെ അദ്ദേഹത്തിന് സഹതാരങ്ങള്‍ യാത്രയയപ്പ് നല്‍കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും ഭാഗ്യം ഉണ്ടായില്ല.

കോലി നായകനായുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ അവസാന മത്സരമായിരുന്നു ഇത്. അടുത്ത സീസണ്‍ മുതല്‍ പുതിയ താരമാണ് ബാംഗ്ലൂരിനെ നയിക്കുക. തോല്‍വി നിരാശപകര്‍ന്നെങ്കിലും തലയുയര്‍ത്തിത്തന്നെയാണ് യു.എ.ഇയില്‍ നിന്ന് മടങ്ങുന്നതെന്ന് കോലി പറഞ്ഞു. മത്സരശേഷം ട്വീറ്റിലൂടെയാണ് കോലി മനസ്സ് തുറന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!