Kerala kerala

മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിടെ ശരീരത്തില്‍ കയര്‍ മുറുകി യുവാവ് മരിച്ചു

എറണാകുളം പറവൂരില്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിടെ ശരീരത്തില്‍ കയര്‍ മുറുകി യുവാവ് മരിച്ചു. വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാന്റേഷനില്‍ മോഹന്‍കുമാര്‍ (28) ആണ് മരിച്ചത്. എറണാകുളം തത്തപ്പിള്ളിയില്‍ ആയിരുന്നു മോഹന്‍കുമാര്‍ താമസിച്ചിരുന്നത്. അപകടമുണ്ടായി രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് മൃതദേഹം മരത്തില്‍ നിന്നു താഴെയിറക്കാന്‍ സാധിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ അഗ്‌നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ മോഹന്‍കുമാര്‍ മരക്കൊമ്പില്‍ കുടുങ്ങിക്കിടന്നത് കാരണം രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാക്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെ താലൂക്ക് ആശുപത്രി വളപ്പിലായിരുന്നു അപകടം.

ആശുപത്രി അങ്കണത്തിലെ ശിഖരങ്ങള്‍ മുറിക്കുമ്പോള്‍ സ്വയ രക്ഷയ്ക്കായി മോഹന്‍ കുമാര്‍ സ്വന്തം ശരീരത്തിലും കയര്‍ കെട്ടിയിരുന്നു. മുറിച്ച ശിഖരം സുരക്ഷിതമായി താഴേക്ക് ഇറക്കാന്‍ മറ്റൊരു കൊമ്പിലും കയര്‍ കെട്ടിയിരുന്നു. ശരീരത്ത് കെട്ടിയിരുന്ന കയറും ഈ ശിഖരത്തിലായിരുന്നു കെട്ടിയത്. എന്നാല്‍ ശിഖരം മുറിച്ചു കഴിഞ്ഞപ്പോള്‍ സുരക്ഷയ്ക്കായി കെട്ടിയിരുന്ന കയറും ഒടിഞ്ഞതാണ് അപകടത്തിന് കാരണമായത്. ശരീരത്ത് കെട്ടിയിരുന്ന കയര്‍ മോഹന്‍കുമാറിനെ മരക്കൊമ്പിനോട് ചേര്‍ത്ത് ഞെരുക്കുകയായിരുന്നു. നെഞ്ചിന്റെ ഭാഗം വലിഞ്ഞു മുറുകിയതു മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!