National News

രാജ്യത്ത് ആദ്യമായി ഡീസൽ വിലയും 100 കടന്നു;പെട്രോള്‍ , ഡീസല്‍ വില നൂുറു കടന്ന് ശ്രീഗംഗാനഗർ;

പെട്രോളിന് പിന്നാലെ ഡീസലിനും നൂുറു കടന്ന് രാജസ്ഥനിലെ വിദൂര പട്ടണം. വടക്കാന്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് രണ്ട് ഓട്ടോ ഇന്ധനങ്ങള്‍ക്കും വില നൂറു കടന്ന സ്ഥലമെന്ന ‘ബഹുമതി’.

രാജ്യത്ത് പെട്രോളിന് ആദ്യം നൂറു കടന്നത് ശ്രീഗംഗാനഗറില്‍ ആയിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡീസലിനും ഇവിടെ വില നൂറിനു മുകളിലായി.

പെട്രോളിന് ശ്രീഗംഗാനഗറില്‍ ഇന്നത്തെ വില 107.23 രൂപയാണ്. ഡീസല്‍ ഇന്ന 25 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 100.06 ആയി.

ഇരട്ട സെഞ്ച്വറി അടിച്ച ഏക പട്ടണമെന്ന ശ്രീഗംഗാനഗറിന്റെ ബഹുമതി അധികം നീളില്ലെന്നാണ് സൂചനകള്‍. സമീപത്തെ പല സ്ഥലങ്ങളിലും ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്.

രാജസ്ഥാനു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും ഡീസല്‍ വില വരുംദിവസങ്ങളില്‍ നൂറു കടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!